ഭാരതനാടിൻ പ്രേഷിത താതാ - തോമാശ്ലീഹായുടെ ഗാനം വരികൾ
ഭാരതനാടിൻ പ്രേഷിത താതാ
വിശുദ്ധ തോമാശ്ലീഹാ
തിരുസവിധത്തിൽ അണയും സുതരിൽ
വിശ്വാസദീപം തെളിക്കൂ (ഭാരത )
മാമല കയറുമ്പോൾ
ജീവിത ഭാരമുയർത്തുമ്പോൾ (മാമല )
ഞങ്ങൾതന്നധരങ്ങളിലെന്നും
നിൻ നാമമന്ത്രങ്ങളുണരുന്നു
വിശുദ്ധ തോമാശ്ലീഹാ പ്രാർഥിക്കണമേ ഞങ്ങൾക്കായ്
ക്രിസ്തുശിഷ്യരായ് രക്തസാക്ഷിയായ് സത്യവിശ്വാസികളാകാൻ (വിശുദ്ധ)
ക്രൈസ്തവ സന്ദേശം
ഭാരത മന്നിതിലേകിടുവാൻ (ക്രൈസ്തവ )
ജീവിതയാഗം ചെയ്തൊരു താതാ
ഞങ്ങൾ തൻ പാതയിൽ തുണയേകു
വിശുദ്ധ തോമാശ്ലീഹാ പ്രാർഥിക്കണമേ ഞങ്ങൾക്കായ്
ക്രിസ്തു ശിഷ്യരായ് രക്തസാക്ഷിയായ് സത്യവിശ്വാസികളാകാൻ (വിശുദ്ധ )
(ഭാരത )

