പുതിയൊരു പുലരി വിടർന്നു മന്നിൽ
ചില പഴയകാല ഗാനങ്ങൾ ഇന്നും പുതുമയോടെ ജനഹൃദയങ്ങൾ എറ്റു പാടുന്നു. അത്തരത്തിൽ പെട്ട അതി മനോഹരമായ ഒരു ഗാനമാണ് പുതിയൊരു പുലരി എന്ന് തുടങ്ങുന്ന ഗാനം. ആ വരികളാണ് താഴെ കാണുന്നത്.
സി. മേരി ആഗ്നസ് രചിച്ച്, ഫാ. ജസ്റ്റിൻ പനയ്ക്കൽ സംഗീതം കൊടുത്ത്, കെ ജെ. യേശുദാസ് ആലപിച്ച ഈ ഗാനം ഓരോ ക്രിസ്തുമസ്സ് ദിനത്തിലും നമ്മുടെ കാതുകൾക്ക് എന്നും ഇമ്പമേകുന്നു .
പുതിയൊരു പുലരി വിടർന്നു മന്നിൽ
പുതിയൊരു ഗാനമുയർന്നൊഴുകി (2)
ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണിൽ
പിറന്നൊരു മംഗള സുദിനം..പിറന്നൊരു മംഗള സുദിനം
ആഹാ.ഹാ..ആഹാ.ഹാ. (2)
മണ്ണിന്റെ ശാപം അകറ്റിടാനായ്
ദൈവം തൻ സൂനുവേ നൽകിയല്ലോ (2)
ബേത്ലഹേമിലൊരു ഗോശാല തന്നിൽ താൻ
ജാതനായി വാണിടുന്നു (2)
( പുതിയൊരു പുലരി )
മാനവർ പാടുന്ന നവ്യ ഗാനം
മാനവരൊന്നായ് പാടിടട്ടെ (2)
അത്യുന്നതങ്ങളിൽ സ്തോത്രം മഹേശന്
പാരിൽ ശാന്തി മാനവർക്ക്.. (2)
( പുതിയൊരു പുലരി )
🌸🌸🌸🌸 🌸🌸🌸🌸
